2016, നവംബർ 14, തിങ്കളാഴ്‌ച

ജ്ഞാന ഗോചരത 

വിദ്യാഭ്യാസ  മനഃ ശാസ്ത്രവുമായി  അഗാധ ബന്ധം പുലർത്തുന്ന രണ്ടു വാക്കുകളാണ് ജ്ഞാനം(cognition), ജ്ഞാനഗോചരത (meta cognition) .  പഠിതാക്കളുടെ ചിന്താശേഷിയുടെ ഉദ്ദീപനമാണ് ജ്ഞാനഗോചരത എന്നതുകൊണ്ട്  അർത്ഥമാക്കുന്നത് . ആദ്യമായി ജ്ഞാനഗോചരത എന്ന പദം  ആവിഷ്ക്കരിച്ചത്  1979 ൽ വിദ്യാഭ്യാസ ഗവേഷകനായ ജോൺ ഫ്ലേവൽ  ആണ്.

ജ്ഞാന ഗോചരത എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഉന്നത  നിലവാര ചിന്താ പ്രക്രിയയാണ്. ചിന്തിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക എന്നർത്ഥം . പഠനവേളയിൽ ഇഴചേർന്നിക്കുന്ന ജ്ഞാന പ്രക്രിയയുടെ മേലുള്ള  നിയന്ത്രണമാണ് ഇതിലുൾച്ചേർന്നിരിക്കുന്നതു . തന്നിരിക്കുന്ന ഒരു പാഠ്യപ്രവർത്തനത്തെ എങ്ങനെ സമീപിക്കണം , ധാരണാശക്തിയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണം,  പഠിതാവിന്റെ പുരഗോതി വിലയിരുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ എല്ല്ലാം തന്നെ ജ്ഞാന ഗോചരതയ്ക്ക് അടിസ്ഥാനമാണ് .
 ജ്ഞാന ഗോചരതയെ  ജോൺ ഫ്ലേവൽ രണ്ടായി തരാം തിരിച്ചിരിക്കുന്നു , 

  1. ജ്ഞാനഗോചരതാ പാടവം 
  2. ജ്ഞാനഗോചരതാ  പരിജ്ഞാനം 
  • ജ്ഞാനഗോചരതാ പാടവം:            ജ്ഞാന പ്രക്രിയകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന്ന അറിവാണ് ജ്ഞാനഗോചരതാ പാടവം. ഇതിനെ വീണ്ടും മൂന്ന്നായി തിരിച്ചിരിക്കുന്നു
  • വ്യക്തിപരിവർത്തിത ജ്ഞാനം :    
  • പ്രവർത്തന പരിവർത്തിത ജ്ഞാനം 
  • നയപരിവർത്തിത ജ്ഞാനം                                                                                                                                                                                                                                                         ജ്ഞാനഗോചരതാ പരിജ്ഞാനം:  ഒരു പ്രവർത്തിയുടെ പൂർത്തീകരണാർഥം ജ്ഞാനപ്രക്രിയയെ  നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന നയങ്ങൾ ആണ് ഇതിൽ ഉൾച്ചേർന്നിരിക്കുന്നത്. ജ്ഞാനഗോചരതാ  പരിജ്ഞാനം  ഒരു പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുമ്പോൾ അതിനൊരു ഉപദേഷ്ടാവായി ഇരിക്കാനും മൂല്യ നിർണ്ണനയം നടത്താനും അനുവദിക്കുന്നു .  
കുട്ടികളുടെ വികാസ പ്രക്രിയയിൽ ജ്ഞാനഗോചരതയുടെ ആർജ്ജവത്തെ സഹായിക്കുന്ന രണ്ടു സുപ്രധാന മാറ്റങ്ങൾ 

  • ഇന്ദ്രിയ വികാസം 
  • ആസൂത്രണ മനോഭാവ വികാസം 



ജ്ഞാനാഗോചരതയുമായി  ബന്ധപ്പെട്ടിരിക്കുന്ന മറ്റു പാരികല്പനകൾ 


  •  പ്രജ്ഞ 
  • സാമൂഹിക ജ്ഞാനം 
  • ആത്മഗുണം 
  • ആത്മനിയന്ത്രണം 
  • പ്രതിഭലനാത്മക ആത്മാവബോധം 
  • മനോവിജ്ഞാനീയം 



ജ്ഞാനാഗോചരതയിലെ ചില പഠനമുറി തന്ത്രങ്ങൾ 
ചോദ്യം ചോദിക്കൽ 

  • ആസൂത്രണം 
  • നിരീക്ഷണം
  • പരിശോധന
  • പുനഃപരിശോധന
  • സ്വയം പരിശോധന 

 "അനുഭവ കേന്ദ്രിതമായി ഒരാൾ നേടിയ അറിവിനെ പുതിയ സാഹചര്യത്തിൽ പരീക്ഷിക്കുവാൻ പഠിതാവിനെ സ്വയം പ്രാപ്തനാക്കുന്ന സ്വയം നിയന്ത്രിത പഠനമാണ്  ജ്ഞാനഗോചരത"


സ്വയം നിയന്ത്രിത പഠനത്തിന്റെ ഗുണങ്ങൾ 

  • പഠന സന്നദ്ധത 
  • ലക്‌ഷ്യം 
  • ചിട്ടപ്പെടുത്തൽ 
  • മൂല്യ നിർണ്ണയം 
  • പഠന പ്രക്രിയയിൽ ഇടപെടൽ 
  • മൂല്യ നിർണ്ണയ രീതി - റൂബ്രിക്സ് 
  •    



"സ്കൂൾ സാഹചര്യത്തിന് അനുസരിച്ചു് ഫലപ്രദമായ പഠന പൂർത്തീകരണാർത്ഥം ഉപയോഗ്യമാക്കുന്ന മൂല്യ നിർണ്ണയ രീതിയാണ് റൂബ്രിക്സ്" - ആൻഡ്രേട് (2003 ).


"സ്വയം മൂല്യ നിർണ്ണയ രീതികൾ കുട്ടികളുടെ ജ്ഞാനഗോചരാധാ നൈപുണികളെ  ശക്തിപ്പെടിത്തുന്നതോടൊപ്പം 'എങ്ങനെ പഠിക്കണം' എന്നതിനെക്കുറിച്ചുള്ള അവബോധം കൂടി നൽകുന്നു" കെയ് , ഫെക്കറ്റ്‌ (2007 ).


ജ്ഞാനഗോചരതാ തന്ത്രങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന തലങ്ങൾ 
  1. അവബോധം 
  • മുന്നറിവുകളുടെ തിരിച്ചറിവ് 
  • പഠന ലക്ഷ്യങ്ങളുടെ യഥോചിതമായ നിർവചനം 
  • സാമൂഹിക വിഭവങ്ങൾ ആശയ സ്രോതസ്സുകളായി ഉപയോഗിക്കുക 
  • പഠന പ്രവർത്തനങ്ങൾ തിരിച്ചറിയുക 
  • അഭിപ്രേരണ/ പ്രോത്സാഹനം 
  • ജിജ്ഞാസാതലം 

2 . ആസൂത്രണം 
  • സമയ പരിധി നിശ്ചയം 
  • പാഠഭാഗ ക്രമീകരണം 
  • പാഠ്യവസ്തുവിൻറെ പട്ടികാരൂപീകരണം 
  • പഠനോപകാരങ്ങളുടെ തിരഞ്ഞെടുപ്പ് 
  • സാന്ദർഭിക  തന്ത്ര പ്രയോഗം 



3 . നിരീക്ഷണവും സചിന്തനവും 
  • പ്രതിഫലനാത്മക വീക്ഷണം 
  • പഠന ശൈലി തിരിച്ചറിയൽ 
  • ചോദ്യങ്ങളിലൂടെ സ്വയം പരോശോധന 
  • സ്വപഠന നിരീക്ഷണം 
  • സ്വപ്രതികരണം ശ്രദ്ധ, പ്രോത്സാഹനം 


പഠിതാവിൻറെ  ചിന്തകളെ അവയുടെ  ഔന്നിത്യത്തിൽ എത്തിക്കുക എന്നതാണ്  ജ്ഞാനഗോചരതാ തന്ത്രം. ആത്മ വിശ്വാസം, സ്വതന്ത്രമായ ഇടപഴകൽ, എന്നീ ഗുണങ്ങൾ ഇതിലൂടെ വികസിക്കുന്നു



എങ്ങനെ ജ്ഞാനഗോചരത വളർത്തിയെടുക്കാം ?


  1. സ്വന്തം സ്വാഭാവം സവിഷേതകൾ സ്വയം നിരീക്ഷിക്കാനും വിലയിരുത്താനും പ്രോത്സാഹിപ്പിക്കുക.
  2. ഭാഷാ പ്രയോഗ ശേഷി ഒന്ന് മാത്രമാണ് ഭാഷാ പഠനത്തിന്റെ ലക്ഷ്യമെന്ന്  അവബോധം ജനിപ്പിക്കുക.
  3. പാഠ്യ വസ്തു ഗ്രഹിച്ചു അതിനെ സ്വ ഭാഷയിൽ സ്വാംശീകരിക്കാൻ സഹായിക്കുക. 
  4. പഠിതാവ് സ്വീകരിക്കുന്ന പഠന സമീപങ്ങൾ , തന്ത്രങ്ങൾ, പഠന സമീപന രീതി  എന്നിവയുടെ വിശദീകരണത്തിനു പഠിതാവിനു അവസരം നൽകുക. 
  5. സ്വകഴിവുകളുടെ ആഴവും പരപ്പും സ്വയം തിരിച്ചറിയാൻ പഠിതാവിനെ സഹായിക്കുക .
  6. സ്വ പഠനത്തിലെ കഴിവുകളും കഴിവ് കേടുകളും സ്വയം തിരിച്ചറിയാൻ  സഹായിക്കുക.
  7. മറ്റൊരു പടിതവുമായി താരതമ്യം ചെയ്യാതെ സ്വന്തം പ്രവർത്തികളെ ആദ്യാവസാനം വിലയിരുത്തി സ്വ പുരോഗതി മനസിലാക്കുക .


പ്രധാനപ്പെട്ട ജ്ഞാനാ ഗോചരതാ നൈപുണികൾ 
  • ബോധപൂർണ്ണമായ നിയന്ത്രണം 
  • പഠന തന്ത്രങ്ങളുടെ തിരഞ്ഞെടുപ്പ് 
  • പഠനതന്ത്രങ്ങളുടെ ആസൂത്രണം 
  • പഠന പുരോഗതി - വീക്ഷണവും വിലയിരുത്തലും 
  • തെറ്റ് തിരുത്തൽ 
  • പഠന തന്ത്രങ്ങളിലെ കാര്യക്ഷമത - വിലയിരുത്തൽ 
  • പഠന തന്ത്രങ്ങളിൽ മാറ്റം വരുത്തൽ 
*******************************************************************************